National

മികച്ച പാർലമെന്റേറിയൻ അവാർഡ് ജോൺ ബ്രിട്ടാസിന്

  • 20th February 2023
  • 0 Comments

ന്യൂഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു, രാജ്യസഭയിൽ മൂന്നു പേരെ തെരഞ്ഞെടുത്തപ്പോൾ ജോൺ ബ്രിട്ടാസ് ആദ്യ പേരുകാരനായി. ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ […]

Kerala News

കേരളത്തിനെതിരായ യോഗിയുടെ പരാമർശം;സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

  • 11th February 2022
  • 0 Comments

കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം പാര്‍ലമെന്റില്‍ ഉന്നയിച്ച് സി.പി.എം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്. യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവരടക്കം രംഗത്തെത്തിയിരുന്നു.യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് […]

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും

  • 16th April 2021
  • 0 Comments

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് […]

Kerala News

മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു;

  • 11th February 2021
  • 0 Comments

മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്. ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്‍റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

error: Protected Content !!