‘ഞാന്‍ തെരഞ്ഞെടുപ്പ് ജയിച്ചു’; പുതിയ പോസ്റ്റുമായി ട്രംപ്
സോഷ്യല്‍മീഡിയയില്‍ താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ഇങ്ങനെയായിരുന്നു ട്വീറ്റ്. അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. ‘നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ […]
