International News ukrain russia war

യു എസ് ശ്രമിക്കുന്നത് മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കാന്‍, കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടി വരും; ജോ ബൈഡന്‍

  • 12th March 2022
  • 0 Comments

ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്ന സാധ്യതയെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസും ഉക്രൈനും യുദ്ധത്തില്‍ ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നുമായിരുന്നു […]

News ukrain russia war

പുടിൻ ഏകാധിപതി; റഷ്യക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാകില്ല,അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് ജോ ബൈഡന്‍

  • 2nd March 2022
  • 0 Comments

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി ഏറ്റുമുട്ടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുക്രൈന്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്ന് ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ് […]

International News

ചരിത്രത്തിലാദ്യം; കമല ഹാരിസിന് കുറച്ചുനേരത്തേക്ക് പ്രസിഡന്റിന്റെ അധികാരം നല്‍കി ബൈഡന്‍

  • 20th November 2021
  • 0 Comments

താല്‍ക്കാലികമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ചുമതലയേറ്റ് മറ്റൊരു ചരിത്രം കൂടി കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍ 25 മിനുട്ടാണ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി മാറിനിന്ന ജോ ബൈഡന്‍ ഉത്തരവാദിത്വം വൈസ് പ്രസിഡന്റിനെ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.10 ന് അധികാരം കമലാ ഹാരിസിന് കൈമാറുകയും 11.35 ന് ബൈഡന്‍ പ്രസിഡന്റ് പദവിയില്‍ തിരികെയെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് ഓഫീസ് വ്യക്തമാക്കി. താല്‍ക്കാലികമായെങ്കിലും ഒരു വനിത പ്രസിഡന്റ് പദവിയിലെത്തുന്നത് അമേരിക്കയുടെ […]

International News

കാബൂള്‍ ഇരട്ട സ്‌ഫോടനം; 85 മരണം, ഉത്തരവാദികളെ വേട്ടയാടുമെന്ന് ബൈഡന്‍

  • 27th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കുറഞ്ഞത് 85 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 18 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ സൈന്യത്തേയും അവരുടെ അഫ്ഗാന്‍ പങ്കാളികളേയും ലക്ഷ്യം വച്ചായിരുന്നു സ്‌ഫോടനമെന്ന് ഐഎസ് വ്യക്തമാക്കി. എന്നാല്‍ രണ്ടാമത് നടന്ന സ്‌ഫോടനത്തെക്കുറിച്ച് പ്രസ്താവനയില്‍ സ്ഥിരീകരണമില്ല. ബോംബാക്രമണം നടത്തിയ വ്യക്തിക്ക് താലിബാന്‍ ചെക്ക്‌പോസ്റ്റ് […]

International News

അഫ്ഗാനിലെ സേനാ പിന്മാറ്റത്തെ വീണ്ടും ന്യായീകരിച്ച് ജോ ബൈഡന്‍; അമേരിക്കയുടെ നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍

  • 23rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം ‘ഈ തീരുമാനം ശരിയാണെന്നും യുക്തിപൂര്‍വമായതാണെന്നും ചരിത്രം അടയാളപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ബൈഡന്‍ സേനാ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി […]

International News

ട്രംപിന്റെ നയങ്ങളെ തിരുത്തി ബൈഡന്‍; ഒപ്പിട്ടത് ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍

  • 21st January 2021
  • 0 Comments

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിന്റെ നയങ്ങളെ തിരുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിട്ടു. ആദ്യം ഒപ്പിട്ടത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ്. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു. വീസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും കൂടുതല്‍ ഉദാരമായ നടപടികള്‍ […]

International News

ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും, ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍; ട്രംപ് പങ്കെടുക്കില്ല

  • 20th January 2021
  • 0 Comments

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ഈ ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരിക്കും ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങുകള്‍ നടക്കുക. വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാരോഹണ ചടങ്ങില്‍ 1000 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുന്ന പതിവ് ഇത്തവണയില്ല. ഡൊണാള്‍ഡ് ട്രംപ് ചടങ്ങുകള്‍ക്കെത്തില്ല. […]

error: Protected Content !!