Kerala News

വ്യാജവീഡിയോ കേസില്‍ ഒരു കാരണവശാലും പിന്നോട്ടില്ല, നിയമപോരാട്ടം തുടരും; ജോ ജോസഫ്

  • 23rd June 2022
  • 0 Comments

വ്യാജവീഡിയോ കേസില്‍ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഡോ ജോ ജോസഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സജീവമായി രാഷ്ട്രീയത്തില്‍ താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാര്‍ത്ഥി താനാണെന്നും ജോ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഡോ. ജോ ജോസഫിന്റെ പ്രതികരണം. തൃക്കാക്കരയിലെ തോല്‍വി വ്യക്തിപരമല്ലെന്നും, തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം […]

Kerala News

‘പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കഴിയുന്നത്രയും ആത്മാര്‍ത്ഥമായി ചെയ്തു’ തെരഞ്ഞെടുപ്പ് വിധിയില്‍ ജോ ജോസഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് അനുമോദനവും ജോ ജോസഫ് നേര്‍ന്നു. ‘വിജയിക്ക് അനുമോദനം. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കഴിയുന്നത്രയും ആത്മാര്‍ത്ഥമായി ചെയ്തു. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മറ്റു കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ഈ നിമിഷം വരെ ആത്മവിശ്വാസമുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. പരാജയത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ല വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം പാര്‍ട്ടി തന്നെ ഇക്കാര്യം […]

Kerala News

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ,

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഫെയ്‌സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്. […]

Kerala News

പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ,ഇളകിമറിഞ്ഞ് തൃക്കാക്കര,കൊട്ടിക്കലാശം നാളെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം.അന്തിമഘട്ടത്തോട് അടുത്തതോടെ, മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മുന്നണികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പി ടി […]

Kerala News

വ്യാജ വീഡിയോ പ്രചാരണം; ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണ് താനെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടാതെ, വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി. ‘വോട്ടര്‍മാരുടെ മനസ്സാണ് ഞാന്‍ കാണുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കും […]

Kerala News

തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾക്ക് ജീവിക്കണ്ടേ?; ജോ ജോസഫിനെതിരായ സൈബർ ആക്രമണത്തിൽ ഭാര്യ ദയ

ജോ ജോസഫ് ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ഭാര്യ ഡോ . ദയ പാസ്‌കൽ. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും തിരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേയെന്നും അവര്‍ ചോദിച്ചു. ജോ ജോസഫിനെതിരെ യുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ദയ. “തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അതിനൊന്നും വ്യക്തിപരമായി മറുപടി പറയണമെന്ന് കരുതിയിട്ടില്ല, അതിന് മെനക്കെട്ടിട്ടില്ല. അതിന് കാരണം തിരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള […]

Kerala News

തൃക്കാകര ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ജോ ജോസഫും ഉമ തോമസും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ച് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രി പി രാജീവ് , ജോസ് കെ മാണി , എം സ്വരാജ് എന്നിവരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ആണ് ആദ്യമായി വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തി യു ഡി എഫ് സ്ഥാനാർഥി ഉമതോമസും പത്രിക സമർപ്പിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും ആദ്യ ഘട്ടം വിജയിച്ച് […]

Kerala News

ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡോ.ജോ ജോസഫ്

നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും മത്സരക്കാത്തതിനാല്‍ ശുഭ പ്രതീക്ഷയിലാണ് ഇടതുപക്ഷ മുന്നണി. ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയര്‍ത്തിയ രാഷ്ട്രീയം ഇപ്പോള്‍ ആരാണ് ഉയര്‍ത്തുന്നതെന്ന് നോക്കിയാല്‍ മതിയെന്നും വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് വ്യക്തമാക്കി. അതേസമയം ആം ആദ്മി സ്ഥാനാര്‍ഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യു […]

Kerala News

തൃക്കാക്കര തെരഞ്ഞെടുപ്പ്; മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഡോ. ജോ ജോസഫ്

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. പ്രചരണത്തിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. ‘ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട […]

Kerala News

താനൊരു പൂഞ്ഞാറുകാരന്‍, പരസ്പരം അറിയാം, പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തില്‍ മറുപടിയുമായി ജോ ജോസഫ്

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായുള്ളത് കേവല അടുപ്പം മാത്രമാണെന്ന് തുറന്ന് പറഞ്ഞ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ഡോ. ജോ ജോസഫ് തനിക്ക് ഏറെ അടുപ്പമുള്ളയാളാണെന്ന് പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനത്തിനായിരുന്നു ഡോ.ജോ ജോസഫിന്റെ മറുപടി. താനൊരു പൂഞ്ഞാറുകാരനാണ്. അദ്ദേഹം അവിടെ വര്‍ഷങ്ങളായി എംഎല്‍എയായിരുന്നു. ഇരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം. ‘ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍ എന്ന നിലയില്‍ എല്ലായിടത്തും വരുന്നയാളാണ് പി സി ജോര്‍ജ്. അങ്ങനെയുള്ള പരിചയമാണ് പി സി ജോര്‍ജുമായിട്ടുള്ളത്. […]

error: Protected Content !!