ജില്ലാ സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഏ.കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, സി.ടി ഇൽയാസ്, പി.ടി. അബ്ദുൽ അസീസ്, അമൽ സേതുമാധവൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ റഗ്ബി അസോസിമേഷൻ സെക്രട്ടറി കെ.വിനു സ്വാഗതവും റിയാസ് പുതുപ്പാടി നന്ദിയും പറഞ്ഞു.
