ജിഷ വധക്കേസ്; സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജിയിലാണ് വിധി. എറണാകുളം സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപ്പാക്കാനായിരുന്നില്ല. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപെട്ടുള്ള പ്രതിയുടെ അപ്പീലിലും കോടതി തിങ്കളാഴ്ച വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതിയുടെ ആവശ്യം.