ജൂലൈ 25 വരെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം : ജില്ലാകളക്ടര്‍
കോഴിക്കോട്: ജൂലൈ 25 വരെ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22-ന് റെഡ്അലേര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്. ദുരന്തപ്രതിരോധ-നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നഗരസഭയിലെ എല്ലാ ഡ്രെയിനുകളും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ച് ഉടന്‍ തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു നല്കാന്‍ വില്ലേജ്ഓഫീസര്‍, പഞ്ചായത്ത്‌സെക്രട്ടറി അസി സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ എഇ, […]
