അനുമതിയില്ലാതെ റാലി നടത്തി; ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മൂന്നുമാസം തടവ് ശിക്ഷ
ഗുജറാത്തിലെ മെഹ്സാനയിൽ 2017ൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിൽ ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് മെഹ്‌സാന മജിസ്‌ട്രേട്ട് കോടതി മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു . എന്‍സിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. നിയമ ലംഘനം പൊറുക്കാനാവില്ലെന്നും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്നും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി. ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്‌സാനയില്‍ […]