Kerala News

ഏക സിവിൽ കോഡ്; സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി പി ഐ എം നടത്തുന്ന ദേശിയ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവിൽ കോഡ് പ്രശ്നത്തിലും സി പി ഐ എമുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച […]

Kerala News

മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റി നിർത്തിയത്; പെണ്കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല; ന്യായീകരണവുമായി സമസ്ത

പൊതു വേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ ന്യായികരണവുമായി സമസ്ത. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റി നിർത്തിയതെന്നും അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ […]

Kerala News

ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗം;ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി തങ്ങള്‍

  • 15th February 2022
  • 0 Comments

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ട്. ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം ഇവയിലെല്ലാം മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനിക്കുന്നത് ഇന്ത്യ രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ […]

Kerala News

ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല; തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും പിൻവാങ്ങി സമസ്ത

  • 2nd February 2022
  • 0 Comments

ഇസ്‌ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് സമസ്ത പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമെടുത്തു. ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത. ഒരോ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തയ്ക്ക് ഇത്തരം കമ്മറ്റികളില്‍ ലഭിക്കുന്നില്ല എന്നതാണ് സമസ്തയുടെ വിലയിരുത്തല്‍. ഈയിടെയായി മുസ്‌ലിം […]

കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

  • 13th January 2021
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‍ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് യോഗം വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കില്‍ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗുമായി യാതൊരു എതിർപ്പുമില്ല . ഈ സർക്കാറും സമസ്തക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. ലീഗ് അവരുടെ […]

Kerala News

‘മുസ്ലീം ലീഗും സമസ്തയും ഒറ്റക്കെട്ട്, അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

  • 6th January 2021
  • 0 Comments

മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം ലീഗ്- സമസ്ത അനുനയ ചര്‍ച്ചക്ക് ശേഷമാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. പാണക്കാട് തറവാട്ടിലായിരുന്നു യോഗം. സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ആലിക്കുട്ടി മുസ്ലിയാരടക്കമുള്ള സമസ്ത നേതാക്കളോടൊപ്പമാണ് ജിഫ്രി തങ്ങള്‍ ചര്‍ച്ചക്കെത്തിയത്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ […]

error: Protected Content !!