National

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് ജാർഖണ്ഡിൽ

  • 8th October 2022
  • 0 Comments

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാർഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങൾ. 21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാർഖണ്ഡും പശ്ചിമ ബംഗാളിലും. […]

National

ക്ലാസ് മുറിയിൽ പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് കരി ഓയിലൊഴിച്ച് നാട്ടുകാർ

  • 30th September 2022
  • 0 Comments

ചായിബാസ: ക്ലാസ് മുറിയിൽ വച്ച് പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ചായിബാസയിലാണ് സംഭവം. ഇയാൾ പെൺകുട്ടികളെ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്നും ആരോപണമുണ്ട്. യുപി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികളാണ് അധ്യാപകൻ തങ്ങളെ അശ്ലീലവീഡിയോ കാണിച്ചെന്നും തെറ്റായി സ്പർശിച്ചെന്നും മാതാപിതാക്കളോട് പരാതി പറഞ്ഞത്. അധ്യാപകനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് നാട്ടുകൂട്ടം ചേർന്ന് അധ്യാപകനെ ശിക്ഷിക്കാൻ […]

National News

ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി; ഭരണകക്ഷി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്, കൊണ്ടുപോകാന്‍ ആഢംബര ബസുകള്‍

  • 27th August 2022
  • 0 Comments

ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി നില്‍ക്കെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ഹേമന്ത് സോറന്‍. ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം. ഹേമന്ത് സോറന്റെ വസതിയില്‍ രാവിലെ 11ന് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലഗേജുകളുമായാണ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും കുതിരക്കച്ചവടത്തിന് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാര്‍ഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സോറന്റെ തീരുമാനം. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 30 കി.മീ അകലെയുള്ള ഖുന്തിയിലേക്കാണ് മൂന്നു […]

National News

ചാക്ക് നിറയെ നോട്ടുകെട്ടുകള്‍;മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

  • 31st July 2022
  • 0 Comments

പശ്ചിമബംഗാളില്‍ പണവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പൊലീസിന്റെ പരിശോധന. ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് […]

National News

40ലേറെ മണിക്കൂർ,രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ട് തഴേക്ക്;റോപ്‌വേ അപകടത്തിൽ മരണം മൂന്നായി,

  • 12th April 2022
  • 0 Comments

ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. അപകടം നടന്ന് 40 മണിക്കൂറിലേറെയായിട്ടും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്താനായില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും […]

National News

കേബിൾ കാറുകൾ കൂട്ടിയിടിച്ചു;ജാർഖണ്ഡിൽ രണ്ടു പേര്‍ മരിച്ചു,നിരവധിപ്പേര്‍ക്ക് പരിക്ക്

  • 11th April 2022
  • 0 Comments

ഝാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #UPDATE | One person rescued as ITBP & NDRF personnel carry out rescue operations at ropeway site near Trikut, Deoghar in Jharkhand pic.twitter.com/HnU5FaO3Cj — ANI (@ANI) April 11, 2022 അപകടത്തെത്തുടര്‍ന്ന് […]

National

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയം; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജി വെച്ചു

  • 26th December 2019
  • 0 Comments

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്താണ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെ രാജി. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ ഗിലുവ ചക്രദാര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ്, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ആകെയുള്ള 81 സീറ്റില്‍ 47 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ ബിജെപി […]

error: Protected Content !!