ജാർഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് മറിഞ്ഞ് വൻ അപകടം; 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്
ജാർഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികൾ മരിച്ചു. സറൈകേല-ഖർസവൻ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാജ്‌നഗർ-ചൈബാസ റോഡിൽ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈർബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സ്ത്രീകളുൾപ്പെടെ ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഡസനോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ രാജ്‌നഗർ കമ്മ്യൂണിറ്റി സെന്ററിൽ […]