kerala Kerala

ജസ്ന തിരോധാനക്കേസ്: മുണ്ടക്കയത്തെ ലോഡ്ജ് ഉടമയുടെ മൊഴി എടുത്തു; ലോഡ്ജ് സിബിഐ സംഘം പരിശോധിച്ചു

  • 20th August 2024
  • 0 Comments

ജസ്നാ തിരോധാനക്കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു. മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാന്‍ സിബിഐ ഇന്ന് എത്തുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജില്‍ വച്ച് ജസ്‌നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍.ജസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. […]

kerala Kerala

ജെസ്‌ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിതാവ് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി സിബിഐ എസ്പിക്ക് കൈമാറി. ജെസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം. ജെസ്‌നയുടെ കുടുംബം ഉന്നയിച്ച വസ്തുതകള്‍ കൂടി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്നയുടെ പിതാവ് ജെയിംസ് […]

Kerala

ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ

  • 4th January 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസില്‍ കേരളത്തിലേയും പുറത്തേയും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂര്‍ണമായും തള്ളുകയാണ് സി.ബി.ഐ. പൊന്നാനിയിലും ആര്യസമാജത്തിലുമെല്ലാം പരിശോധനകള്‍ നടത്തി. തമിഴ്നാട്ടില്‍ ജെസ്നയുണ്ടെന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും മുംബൈയിലും പരിശോധനകള്‍ നടത്തി. എന്നാല്‍ ഇവിടങ്ങളിലൊന്നും തന്നെ ജസ്നയെക്കുറിച്ച് […]

Kerala

ജസ്‌ന തിരോധാനം: സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി

  • 3rd January 2024
  • 0 Comments

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന എവിടെയെന്ന് സി.ബി.ഐ കണ്ടെത്തുമെന്ന് മുന്‍ ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി. സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമാണ്.കേസ് തെളിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്‌ന മുണ്ടക്കയം […]

error: Protected Content !!