International News

ജറുസലേമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്,7 പേര്‍ കൊല്ലപ്പെട്ടു

  • 28th January 2023
  • 0 Comments

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം. 7 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനയ്ക്കുശേഷം സിനഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പ്രാദേശിക സമയം രാത്രി 8:15 ഓടെ നെവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നു.

error: Protected Content !!