Entertainment News

മഞ്ഞുനീക്കുന്നതിനിടെ അപകടം;ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യചിത്രം പങ്കുവെച്ച് നടൻ ജെറമി റെന്നർ

  • 4th January 2023
  • 0 Comments

മഞ്ഞുനീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഹോളിവുഡ് നടൻ ജെറേമി റെന്നറുടെ ആരോഗ്യനില മെച്ചപ്പെടുന്നു.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഹോക്ക് ഐ താരം ഇൻസ്റ്റാ​ഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷമുള്ള ചിത്രമാണ് ജെറേമി റെന്നർ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ നല്ല വാക്കുകൾക്കും നന്ദി. എല്ലാവർക്കും സ്നേഹം എന്നാണ് താരം ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. വീടിനു പരിസരത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് നടന് അപകടമുണ്ടായത്.ഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നർ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് പുതുവർഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. […]

Entertainment News

നടൻ ജെറമി റെന്നറിന് ഗുരുതര പരിക്ക്;അപകടം മഞ്ഞുവീഴ്ചക്കിടെ

  • 2nd January 2023
  • 0 Comments

മഞ്ഞുവീഴ്ചക്കിടെയുണ്ടായ അപകടത്തിൽ ജെറമി റെന്നറിന് ഗുരുതരമായി പരിക്ക്.കഴിഞ്ഞ ആഴ്ച ആയിരുന്നു അപകടം നടന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രതിനിധി അറിയിച്ചു.വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ല്‍ ഓസകര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍. കാതറിന്‍ ബിഗ്‌ലോ സംവിധാനം ചെയ്ത ‘ഹര്‍ട്ട് ലോക്കറി’നായിരുന്നു നാമനിര്‍ദ്ദേശം. .

error: Protected Content !!