കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം; ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ ജെറമി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.പത്തൊമ്പത് വയസുകാരന്‍ ജെറിമി ലാൽറിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെയാണ് മെഡൽ സ്വന്തമാക്കിയത്. ഇത്തവണ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു. 67 കിലോ വിഭാഗത്തിലാണ് ജെറമി സ്വർണം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 300 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം #Weightlifting Update 🚨@raltejeremy set the New Games Record in Snatch category with […]
