National News

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അടിവയറ്റില്‍ കുത്തേറ്റു 26 കാരന്‍ മരിച്ചു

  • 16th January 2023
  • 0 Comments

തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റാണ് മരണം.കളത്തിലേക്കുവന്ന പാടെ പിടിക്കാൻ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. […]

National News

ജെല്ലിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 14th January 2021
  • 0 Comments

മധുര ആവണിയാപുരത്ത് ജെല്ലിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് രാഹുല്‍ഗാന്ധി ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.അതേസമയം, തമിഴ്‌നാട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ജല്ലിക്കെട്ട് കാണാന്‍ വരുന്നതിലൂടെ കര്‍ഷക സമരക്കിന് രാഹുല്‍ ഗാന്ധി ധാര്‍മ്മിക പിന്തുണ നല്‍കുകയാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് കെഎസ് അഴഗിരി പറഞ്ഞു.

error: Protected Content !!