ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്
93-ാമത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് എസ് ഹരീഷ് തിരക്കഥ നിര്‍വ്വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ […]
