വീണ്ടും പോലീസ് വേഷത്തിൽ ആസിഫ് അലി;സസ്പെൻസ് നിറച്ച് ജീത്തു ജോസഫിന്റെ ‘കൂമന്‍’ ടീസര്‍
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമൻ നിർമ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.ഗിരിശങ്കർ’ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, […]



