ജീൻസ് ധരിക്കുന്നതിൽ എതിർപ്പ്,സംഘർഷം,18 കാരനായ ഭർത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ
ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്ന് പരാതി.ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം.പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തിട്ടുണ്ട്.ഇവരുടെ ഭർത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് . യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് […]
