National

ജെ ഡി യു വക്താവ് സ്ഥാനം രാജിവെച്ച് കെ സി ത്യാഗി

  • 1st September 2024
  • 0 Comments

മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം ജെഡിയു നേതാവ് രാജീവ് പ്രസാദ് രഞ്ജനെ ദേശീയ വക്താവായി നിയമിച്ച വിവരം പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നേതൃത്വത്തോട് ആലോചിക്കാതെ ത്യാഗി ചില പ്രസ്താവനകള്‍ നടത്തിയത് സഖ്യകക്ഷിയായ എന്‍ഡിഎയുമായി ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പാര്‍ട്ടി നിലപാടിന് വിഭിന്നമായ ചില അഭിപ്രായങ്ങളാണ് ത്യാഗിയുടെ ഭാഗത്ത് നിന്നും ഇസ്രയേല്‍ പലസ്തീന്‍, ഏകീകൃത […]

National News

ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെഡിയു ആര്‍ജെഡി നേതാക്കള്‍; ദിവസങ്ങള്‍ കൊണ്ട് മഹാസഖ്യം പിളരുമെന്ന് ജെഡിയു, 17 ഭരണകക്ഷി എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ആര്‍ജെഡി

  • 15th January 2021
  • 0 Comments

ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയും. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു ഉറപ്പിച്ച് പറയുന്നത്. അതേസമയം, ജെ.ഡി.യുവിനെ വെല്ലുവിളിച്ച് ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു നേതാവ് ഉമേഷ് കുശ്‌വാഹ അവകാശപ്പെടുന്നത്. എന്നാല്‍ ജനുവരി 14 ന് ശേഷം ആര്‍.ജെ.ഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍.ജെ.ഡി ശ്യാം രാജക് അവകാശപ്പെടുന്നത്. ആര്‍.ജെ.ഡിയില്‍ ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു. ഭരണ […]

National News

ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

  • 31st December 2020
  • 0 Comments

ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍. എതു നിമിഷവും സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ഒരു രാഷ്ട്രീയ അട്ടിമറി ബീഹാറില്‍ നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതേസമയം രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഏതു നിമിഷവും തങ്ങള്‍ക്ക് സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന […]

National News

മുഖ്യമന്ത്രി ആയത് സമ്മര്‍ദ്ദത്തിന്റെ പുറത്ത്; ആരെ മുഖ്യമന്ത്രിയാക്കുന്നതിലും തനിക്ക് കുഴപ്പമില്ലെന്നും തുറന്ന് പറഞ്ഞ് നിതീഷ് കുമാര്‍

  • 28th December 2020
  • 0 Comments

ബീഹാര്‍ മുഖ്യമന്ത്രി ആകാന്‍ തനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദ്ദത്തിന്റെ പുറത്താണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. ”എനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ സമ്മര്‍ദ്ദത്തിലായി, അപ്പോള്‍ ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ആര്‍ക്കും മുഖ്യമന്ത്രിയാകാം, ആരെയും മുഖ്യമന്ത്രിയാക്കാം, എനിക്ക് കുഴപ്പമില്ല,” നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ജെ.ഡി.യു അധ്യക്ഷസ്ഥാനം നിതീഷ് കുമാര്‍ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന കാര്യം നിതീഷ് വെളിപ്പെടുത്തിയത്. ബീഹാറില്‍ വീണ്ടും ഭരണം […]

ബിഹാര്‍ മന്ത്രിസഭ; 57 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍, 13 കോടിപതികള്‍

  • 19th November 2020
  • 0 Comments

ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജെഡിയു-ബിജെപി മന്ത്രിസഭയില്‍ 57 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഇപ്പോഴത്തെ 14 പേരില്‍ എട്ടുപേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ബിജെപിയില്‍ നിന്നുള്ളവരില്‍ നാലും, ജെഡിയുവില്‍ നിന്നുള്ളവരില്‍ രണ്ടും പേര്‍ ഇത്തരം കേസുകളുള്ളവരാണ്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച് സെക്യുലറിലെയും വികാശീല്‍ പാര്‍ട്ടിയിലെയും ഓരോ അംഗങ്ങള്‍ വീതവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മന്ത്രിസഭയിലെ 13 പേര്‍ കോടിപതികളാണ്. ഇവരുടെ ശരാശരി ആസ്തി 3.93 […]

നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, അമിത് ഷാ പങ്കെടുക്കും

  • 16th November 2020
  • 0 Comments

ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചാകും സത്യപ്രതിജ്ഞ. ജെഡിയുവിന്റെ മോശം പ്രകടനമായിരുന്നിട്ട് കൂടി നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള നേതാക്കളും പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അതേസമയം ഉപമുഖ്യമന്ത്രി പദത്തിലും വകുപ്പ് വിഭജനത്തിലും ബിജെപിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. സുശീല്‍ മോദി […]

ബീഹാറില്‍ നിതീഷ് മുഖ്യമന്ത്രി, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും; വകുപ്പ് വിഭജനത്തില്‍ ഉടക്കി ബിജെപിയും ജെഡിയുവും

  • 13th November 2020
  • 0 Comments

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികള്‍ സംബന്ധിച്ച് എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാല്‍ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല. […]

താന്‍ നാലാമതും മുഖ്യമന്ത്രിയാവുമോ എന്ന കാര്യം എന്‍ഡിഎ പറയട്ടെ എന്ന് നിതീഷ് കുമാര്‍

  • 13th November 2020
  • 0 Comments

ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ ജനത ദള്‍ യുണൈറ്റഡിന് ചിരാഗ് പാസ്വന്‍ നല്‍കിയ പ്രഹരം വളരെ വലുതായിരുന്നു. പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബിജെപിയുടേതായിരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യാഴാഴ്ച്ച പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനം എന്‍ഡിഎയുടേതായിരിക്കുമെന്നും നിതീഷ് കുമാര്‍ മറുപടി പറഞ്ഞത്. നിതീഷ് കുമാറിന്റെ നേതൃത്വത്തോടും തീരുമാനത്തോടും ഒത്തുപോകുവാന്‍ കഴിയാതായതോടെയായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട സഖ്യത്തില്‍ പാസ്വാന് ഒരു ജൂനിയര്‍ സഖ്യമായി മാറേണ്ടി വന്നത്. പാസ്വന്റെ എല്‍ജെപി […]

ബീഹാറില്‍ നല്‍കിയ വാഗ്ദാനത്തില്‍ കുഴങ്ങി മോദി, പത്തൊമ്പത് ലക്ഷം തൊഴില്‍ എവിടെ നിന്നുകൊടുക്കും! കാര്‍ട്ടൂണ്‍ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

  • 11th November 2020
  • 0 Comments

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചതിന് പിന്നാലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ഒരു ദേശീയ മാധ്യമത്തിലെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം. ഹീറോ ആണോ സീറോ ആണോ എന്ന ക്യാപ്ഷനോടെയാണ് കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ബി.ജെ.പി മുന്നോട്ടുവെച്ച 19 ലക്ഷം തൊഴില്‍ വാഗ്ദാനത്തെക്കുറിച്ചാണ് കാര്‍ട്ടുണ്‍. ഇനി ഇപ്പോള്‍ 19 ലക്ഷം തൊഴില്‍ എവിടുന്ന് എടുത്തുകൊടുക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്ന മോദിയും ഒന്ന് കുറച്ച് 189999 ആക്കിക്കൂടെ എന്ന് ചോദിക്കുന്ന […]

error: Protected Content !!