Kerala News

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സി.പി.എം; വി ഡി സതീശൻ

  • 30th September 2023
  • 0 Comments

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ ജെ.ഡി.എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി […]

Kerala News

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും, ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്ന് എം വി ശ്രേയാംസ്‌കുമാര്‍

എല്‍ജെഡി പാര്‍ട്ടി ജെഡിഎസില്‍ ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആര്‍ജെഡിയുമായും ചര്‍ച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിയാനും എം വി ശ്രേയംസ് കുമാര്‍ സന്നദ്ധത അറിയിച്ചു. ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു . ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്പോര്‍ട്ട് […]

Kerala News

ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  • 9th March 2021
  • 0 Comments

നാല് മണ്ഡലങ്ങളിലേക്കുള്ള ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് മത്സരിക്കുക. രണ്ട് ദിവസം മുൻപാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിടുന്നത്. തുടർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയക്കുകയായിരുന്നു.

Kerala News

ജനതാദൾ എസ് – എൽ.ജെ.ഡി ലയനം ഉടൻ; കെ കൃഷ്ണൻകുട്ടി

  • 16th January 2021
  • 0 Comments

ജനതാദൾ എസ് – എൽ.ജെ.ഡി ലയനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ജെഡിഎസ് നേതാവ് കെ കൃഷ്ണൻകുട്ടി പറഞ്ഞു .ജനതാദൾ എസ്​ ഉത്തരമേഖല നേതൃ കൺവെൻഷനുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വടകര സീറ്റിനെ ചൊല്ലി തർക്കങ്ങളില്ലെന്ന് സികെ നാണുവും പ്രതികരിച്ചു. പാർട്ടികൾ തമ്മിൽ ലയിച്ചാൽ തർക്കങ്ങൾക്ക് പ്രസക്തിയില്ലല്ലോയെന്ന് കൃഷ്ണൻകുട്ടിയും പറഞ്ഞു. എച്ച്ഡി കുമാരസ്വാമി ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് ദേവഗൗഡ ഉറപ്പ് നൽകിയെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. ലയം യാഥാർത്ഥ്യമാകുമെന്നും ഇടഞ്ഞ് നിൽക്കുന്നവരെ […]

ജെഡിഎസ്-എല്‍ജെഡി ലയനം നീണ്ടേക്കാം; അധ്യക്ഷസ്ഥാനത്തില്‍ തീരുമാനമായില്ല

  • 26th October 2020
  • 0 Comments

ജെഡിഎസ് – എല്‍ജെഡി ലയനം നീണ്ടേക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സമവായമാവാതെ വന്നതാണ് കാരണം. പാര്‍ട്ടിയില്‍ 70 ശതമാനം ഭാരവാഹിത്വവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് എല്‍ജെഡിയുടെ ആവശ്യം. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ഇതേ ധാരണ വേണമെന്ന് എല്‍ജെഡി ആവശ്യപ്പെടുന്നു. എന്നാല്‍ അധ്യക്ഷന്‍ സ്ഥാനം വിട്ടു തരാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് […]

error: Protected Content !!