Kerala kerala

ശക്തമായ മഴ; ഗുരുവായൂരില്‍ മണ്ണു മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി

ഗുരുവായൂര്‍: ശക്തമായ മഴയില്‍ ഗുരുവായൂരില്‍ തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി.ചൊവ്വല്ലൂര്‍പടി കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിലാണ് മണ്ണു മാന്തിയന്ത്രം മുങ്ങിയത്. വറ്റിവരണ്ട് കിടന്നിരുന്ന തോട് ഇന്നലെ രാവിലെ മുതലാണ് വൃത്തിയാക്കാന്‍ തുടങ്ങിയത്. വൈകിട്ട് അഞ്ചുമണിയോടെ ജോലി അവസാനിപ്പിച്ച് യന്ത്രം തോട്ടില്‍ തന്നെ നിറുത്തി തൊഴിലാളികള്‍ മടങ്ങി. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് തോട് നിറഞ്ഞ് യന്ത്രത്തിന്റെ മുകള്‍ഭാഗം വരെ വെള്ളം എത്തി. തോട്ടിലെ വെള്ളം വറ്റാതെ മണ്ണു മാന്തിയന്ത്രം പുറത്തെടുക്കാനാകാത്ത അവസ്ഥയാണ്.

Kerala kerala

ജെസിബിയുമായി എത്തി റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച് എംഎല്‍എ എച്ച് സലാം

  • 28th December 2024
  • 0 Comments

ജെസിബിയുമായി എത്തി റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച് എംഎല്‍എ എച്ച് സലാം. സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് പൊളിച്ചത്. പൊതുവഴിക്ക് വീതി കൂട്ടാന്‍ മതില് പൊളിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതില്‍ ആണ് എംഎല്‍എയുടെ പൊളിച്ചു നിരത്തല്‍. റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില് പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. പള്ളാത്തുരുത്തിയിലെ മുത്തൂറ്റ് റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എ പൊളിച്ചത്. പൊതുവഴി കയ്യേറിയാണ് മതില്‍ കെട്ടിയത് എന്ന് എംഎല്‍എ പറയുന്നു. എന്നാല്‍ എംഎല്‍എ മതില്‍ പൊളിച്ചത് നിയമവിരുദ്ധമായി എന്ന് സ്വകാര്യ […]

Trending

വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി

  • 12th October 2023
  • 0 Comments

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും മണ്ണുമാന്തിയന്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വയൽ നികത്തുന്നതിനിടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്. താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ആ​ർ.​ഡി.​ഒ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ൾ ​ത​ന്നെ കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ […]

Local News

മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ അറസ്റ്റിൽ

  • 11th October 2023
  • 0 Comments

മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ച കേസിൽ അ‍ഞ്ചുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു . ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ , തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി , കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ ,മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു ,തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള […]

error: Protected Content !!