ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി നഗ്നപാദനായി അക്ഷീണനായി നടക്കുന്നു, മറ്റൊരാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമമറന്നു
ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്.ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും യാത്രയെ അവഗണിച്ച എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയേയും താരതമ്യംചെയ്താണ് വിമര്‍ശനം.’ഒരേ സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണനായി നടക്കുന്നു. മറ്റൊരാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള തന്റെ കടമകള്‍ അവഗണിച്ചുകൊണ്ട് ജനശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കുന്നു’, ജയറാം രമേശ് ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും […]
