Entertainment News

കുഞ്ചാക്കോ ബോബന്‍-ജയസൂര്യ ചിത്രം ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

  • 5th November 2022
  • 0 Comments

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു.ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌, […]

Entertainment News

ചിലവന്നൂർ കായൽ കയ്യേറ്റം;നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു

  • 19th October 2022
  • 0 Comments

ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ നടന്‍ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആറുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടൻ നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയും കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് […]

Kerala News

വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ട്;മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്ന് റിയാസ്

  • 4th December 2021
  • 0 Comments

സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ വിമർശനത്തിൽ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ചിറപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. ഈ പ്രതികൂല കാലാവസ്ഥയില്‍ […]

Kerala News

മഴക്കലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ല;മന്ത്രിയുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ

  • 4th December 2021
  • 0 Comments

മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് റോഡ് അറ്റകുറ്റപ്പണിയെ താരം വിമർശിച്ചത്. മഴയാണ് തടസ്സമെന്നത് ജനം അറിയേണ്ടതില്ല.നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മോശം റോഡുകളിൽ വീണുമരിച്ചാൽ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു.

Entertainment News

കടമറ്റത്ത് കത്തനാർ; പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാൽ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല; പേര് വിവാദത്തിൽ മറുപടിയുമായി ജയസൂര്യ

  • 26th November 2021
  • 0 Comments

ജയസൂര്യ ബാബു ആന്റണി എന്നിവരെ നായകന്മാരാക്കി റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയാണ് കടമറ്റത്ത് കത്തനാർ. ത്രിഡിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായതോടെ നടൻ ജയസൂര്യ രംഗത്തെത്തി. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിതാണെന്നും അത് കൊണ്ട് തന്നെ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും ജയസൂര്യ പറഞ്ഞു.. ഇതേ പേരില്‍ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ […]

Entertainment News

അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു; എന്താടാ സജി മോഷന്‍ പോസ്റ്റര്‍ പുറത്ത്

  • 2nd November 2021
  • 0 Comments

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും എന്താടാ സജി എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി . കുഞ്ചാക്കോ ബോബന്‍റെ ജന്മദിനമായ ഇന്ന് ജയസൂര്യയാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ.ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് […]

Entertainment News

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരിക്ക്

  • 7th September 2019
  • 0 Comments

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Protected Content !!