Kerala News

നിയമസഭ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന; ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് വിഡി സതീശന്‍

  • 18th July 2022
  • 0 Comments

പ്രതിപക്ഷം ശബ്ദം ഉയര്‍ത്തിയാല്‍ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിയാനുള്ള ഗൂഡാലോചന സര്‍ക്കാര്‍ നടത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭ അവസാനിപ്പിച്ചാല്‍ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാകും. സ്വര്‍ണക്കടത്ത് ആരോപണം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ വിവാദങ്ങളുണ്ടാക്കുകയാണ്. തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകും. ചര്‍ച്ച നടത്താതെ രക്ഷപ്പെടാനുള്ള വഴി സര്‍ക്കാരിന് ഒരുക്കിക്കൊടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. സഭാ സമ്മേളനം തുടങ്ങിയ നാള്‍ മുതല്‍ […]

Kerala News

വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം? ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞത്; വിഡി സതീശന്‍

  • 14th June 2022
  • 0 Comments

സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫീസുകളെ ആക്രമിച്ച സിപിഐഎം നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് സിപിഐഎമ്മും ഡിവൈഎഫ് ഐ ഗുണ്ടകളുമാണെന്നും അദ്ദേഹം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം […]

Kerala News

ജയരാജന് പിന്നാലെ ഭീഷ്മ സ്‌റ്റൈലില്‍ മൈക്കിളപ്പനായി മന്ത്രി വി. ശിവന്‍കുട്ടി

  • 1st April 2022
  • 0 Comments

‘ഭീഷ്മപർവം’ സിനിമയോടപ്പംതന്നെ ഹിറ്റായതാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും.കൂടാതെ മമ്മൂട്ടിയുടെ ‘ആ ചാമ്പിക്കോ..’ ഡയലോഗ് സീനും അനുകരിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.നേരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ഭീഷ്മ സ്റ്റൈല്‍ ട്രെൻഡിൽ പങ്കുചേർന്നിരുന്നു.ഇപ്പോൾ ഇതാ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ സ്റ്റെലില്‍ എടുത്ത ഫോട്ടോ ഷൂട്ട് ‘ ട്രെന്റിനൊപ്പം, ചാമ്പിക്കോ’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം […]

Kerala News

മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു.

Trending

മന്ത്രി ഇ പി ജയരാജന്റെവീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

  • 15th September 2020
  • 0 Comments

കണ്ണൂർ : യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമാവുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

error: Protected Content !!