ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ കെ ശൈലജ;ദർശനയെ കുറിച്ച് ഒന്നുമില്ല പോസ്റ്റിന് വിമർശനം
ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ.പരാതികളുമായി തനിക്കു മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മനസ്സിൽ തെളിഞ്ഞുവന്നതെന്ന് ശൈലജ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതിന് സിനിമയുടെ പിന്നണിപ്രവർത്തകരെ ശൈലജ പ്രശംസിച്ചു.എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്തെത്തി.’ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല. […]