ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യത; 54,008 പേരെ മാറ്റിപ്പാർപ്പിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ആയതിനാൽ മൂന്ന് ജില്ലകളിൽ നിന്നായി 54,008 പേരെ മാറ്റിപ്പാർപ്പിച്ചു. ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയുമാണ് രക്ഷാ സംഘം ഒഴിപ്പിച്ചത്.ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം എന്നീ മൂന്ന് […]
