ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ്; പ്രതിയായ ജനറല്‍ മാനേജര്‍ രാത്രി കമ്പനി ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം
സംസ്ഥാന സര്‍ക്കാരിനു കീഴിലെ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായി ആരോപണം. കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസിന്റെ മൂക്കിനു താഴെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. സ്പിരിറ്റ് മോഷണം പുറത്തു വന്നശേഷം നാലാഴ്ചയോളമായി ഒളിവിലുളള നാലാം പ്രതിയും കമ്പനി ജനറല്‍ മാനേജരുമായ അലക്‌സ് പി. എബ്രഹാം കഴിഞ്ഞ ദിവസം രാത്രി പുളിക്കീഴിലെ കമ്പനി ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. താമസക്കാര്‍ […]
