Kerala kerala

തൃക്കാക്കരയില്‍ മഞ്ഞപ്പിത്തം പടരുന്നു; 20 ഓളം പേര്‍ ചികിത്സയില്‍

തൃക്കാക്കരയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇരുപതോളം പേര്‍ ജില്ലയിലെ വിവിധ ആശുപത്രികള്‍ ചികിത്സ തേടി. തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്റെ വാര്‍ഡില്‍ തന്നെ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നാണ് ആരോപണം.

error: Protected Content !!