മുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്ന് വിൽപന; ആറ് കച്ചവടക്കാർക്കെതിരെ കേസ്
കാക്കനാട്: കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ […]
