ട്രാക്കിൽ സ്ഫോടനം; ജാർഖണ്ഡിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി
ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെ സ്ഫോടനം . ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു.സംഭവത്തിൽ ആളപായമില്ല.ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് […]
