സാമ്പത്തിക തട്ടിപ്പ് കേസ്;ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ദില്ലി കോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു.സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ കള്ളപ്പണക്കേസിലാണ് ഡല്‍ഹിയിലെ പാട്യാല കോടതി നടിക്ക് ജാമ്യം അനുവദിച്ചത്. ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഏഴു കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സുകേഷ് സമ്മാനിച്ചത്. കൂടാതെ ആഡംബര വാഹനങ്ങളും ബാഗുകളും വസ്ത്രങ്ങളും ചെരുപ്പുകളും വാച്ചുകളുമെല്ലാം താരത്തിനും കുടുംബാംഗങ്ങള്‍ക്കും സുകേഷ് വാങ്ങിനല്‍കിയിട്ടുണ്ട്.ദില്ലി […]