International News

ജപ്പാൻ പ്രധാന മന്ത്രിക്ക് നേരെ വധ ശ്രമം; പ്രസംഗ വേദിയിലേക്ക് ബോംബ് എറിഞ്ഞു

  • 15th April 2023
  • 0 Comments

ജപ്പാൻ പ്രധാന മന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിൽ ബോംബേറ്. പ്രധാന മന്ത്രി പ്രസംഗിക്കുന്ന വേദിയിലേക്ക് അജ്ഞാതൻ പൈപ്പ് പോലെയുള്ള ഒരു വസ്തു വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വഖയാമയിൽ വെച്ച് നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായും ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ വെളിച്ചത്തിൽ കിഷിദയുടെ പ്രസംഗം റദ്ദാക്കിയിട്ടുണ്ട്. ആരാണ് സ്ഫോടനത്തിന് പിന്നിലെന്നത് വ്യക്തമല്ല. […]

error: Protected Content !!