ജയിൽ ഹവാലയിലെ മുഖ്യപ്രതി, മനോ നില തെറ്റിയപോലെ പെരുമാറുന്നു,ഗവർണർക്കെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങൾ
ഗവർണർക്കെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും.ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയി കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനത്തിൽ വിമർശനമുണ്ട്. ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് […]