ജനം ടിവിയിലെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതായി അനില്‍ നമ്പ്യാര്‍
കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ ജനം ടിവിയിലെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കുന്നതായി അനില്‍ നമ്പ്യാര്‍. പുകമറക്കുള്ളില്‍ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവര്‍ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക, എന്നും ഒളിച്ചുവെക്കാനും ആരെയും സംരക്ഷിക്കാനുമില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ.ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്.സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ് എൻ്റെപ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറൽ […]
