ജാനകിക്കാട് കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് നാദാപുരം പോക്സോ കോടതി. കേസിലെ ഒന്ന്, മൂന്ന്, നാല് പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ്, രാഹുൽ, അക്ഷയ് എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും വിധിച്ചു. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സായൂജാണ് കേസിലെ ഒന്നാം പ്രതി. 17 വയസ്സുകാരിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് ശീതളപാനീയത്തിൽ ലഹരി നൽകി മറ്റ് മൂന്ന് […]