‘സംഗതി പൊരിച്ചൂ ട്ടാ’ നവീനും ജാനകിക്കും അഭിനന്ദനവുമായി സന്ദീപ് വാര്യർ
മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ… പല […]