രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ;പ്രതികരണവുമായി പ്രധാനമന്ത്രി
രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നതിനെ പ്രശംസിച്ച് പ്രധാന മന്ത്രി.ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശ്രദ്ധേയമായ നാഴികക്കല്ല്. അക്കൗണ്ടുകളിൽ പകുതിയിൽ അധികവും നമ്മുടെ സ്ത്രീകളാണ് ആരംഭിച്ചിരിക്കുന്നത് എന്നത് സന്തോഷം പകരുന്ന കാര്യമാണ്. അക്കൗണ്ടുകളിൽ 67 ശതമാനവും ആരംഭിച്ചിരിക്കുന്നത് ഗ്രാമീണ- സെമി അർബൻ മേഖലകളിലാണ്. സാമ്പത്തിക മുന്നേറ്റം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് […]
