Local

പുതുവര്‍ഷദിനത്തില്‍ പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയത്തിനായി ചേളാവ് വിതരണം ചെയ്ത് എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍

പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ചേളാവ് വിതരണം ചെയ്ത് മാതൃകയായി. പണ്ടുകാലത്ത് സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ഭാണ്ഡകെട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ചേളാവ്. സമചതുരാകൃതിയിലുള്ള തുണിക്കഷ്ണം വശങ്ങളിലെ കയറുപയോഗിച്ച് വലിക്കുമ്പോള്‍ സഞ്ചിയായിത്തീരുന്നു. ഇതില്‍ നിരവധി സാധനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയും. നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചേളാവ് വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി.വി.നാസിര്‍ നിര്‍വ്വഹിച്ചു.പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറക്കാന്‍ ഈ ചേളാവ് കൊണ്ട് കഴിയുമെന്ന് നല്ലപാഠം കോര്‍ഡിനേറ്റര്‍ ജമാലുദ്ദീന്‍ പോലൂര്‍ പറഞ്ഞു. […]

error: Protected Content !!