ജമ്മു കശ്മീരില്‍ ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി;തിരച്ചില്‍ തുടരുന്നു
ഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗറിലെ ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. രണ്ടുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് തിരിച്ചെത്തി. ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതേസമയം, കാണാതായ സൈനികനെ കണ്ടെത്താന്‍ സുരക്ഷാ സേന മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ‘അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ രണ്ട് ജവാന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഒരാള്‍ തിരിച്ചെത്തി. ശേഷിക്കുന്ന ജവാന് വേണ്ടി സുരക്ഷാ സേന ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.