ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളില്‍ ഒന്നാണ് കാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹല്‍ഗാം.കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ അഷ്റഫ് മോല്‍വി ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അംഗമാണെന്ന് പൊലീസ് നല്‍കുന്ന വിവരം. രാവിലെ മുതലാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പഹല്‍ഗാമിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ […]









