National News

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

  • 15th September 2024
  • 0 Comments

ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.തീവ്രവാദികള്‍ ഒളിഞ്ഞിരുന്ന് സൈന്യത്തിനുനേരെ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇടയ്ക്കിടെ വെടിവെയ്പ്പ് നടക്കുന്ന പശ്ചാതലത്തില്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ […]

National

ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് 10 യാത്രക്കാര്‍ മരിച്ചു; വാഹനം മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്

  • 29th March 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം […]

National

ലേ ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി

  • 26th December 2023
  • 0 Comments

ന്യൂഡല്‍ഹി: ലേ ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലര്‍ച്ചെ 4.33ഓടെയാണു സംഭവം. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റര്‍ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി(എന്‍.സി.എസ്) എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ അയല്‍പ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എന്‍.സി.എസ് അറിയിച്ചു. പുലര്‍ച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്. രണ്ടു സംഭവങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

National News

ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; 5 പാക് ഭീകരവാദികളെ കൊലപ്പെടുത്തി

  • 16th June 2023
  • 0 Comments

ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഇന്നലെയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഏതാണ് അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടൽ നടന്നു. നാല് ദിവസത്തിനുളിൽ ഏഴാമത്തെ ഭീകരനാണ് നുഴഞ്ഞു കയറ്റത്തിനുനിടെ കൊല്ലപ്പെടുന്നത്. നുഴഞ്ഞു കയറ്റം വ്യാപകമാകുന്നതിനാൽ അതിർത്തിയിൽ സേന സുരക്ഷാ ശക്തമാക്കി. രണ്ടു ദിവസം മുൻപ് കുപ്‌വാരയിൽ ഇന്ത്യ-പാക് […]

National

ജമ്മു കശ്മീർ ഇരട്ട സ്ഫോടനക്കേസ്; ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ

  • 2nd February 2023
  • 0 Comments

ശ്രീനഗർ: ജമ്മു കശ്മീർ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ. സർക്കാർ സ്കൂൾ അധ്യാപകനായ ആരിഫാണ് പിടിയിലായത്. വൈഷ്ണോ ദേവി തീർഥാടകർ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം ആരിഫിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ജമ്മുവിവെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസിലാണ് സർക്കാർ സ്കൂൾ അധ്യാപകനായ ആരിഫ് അഹമ്മദ് പിടിയിലായത്. പാകിസ്ഥാനിൽ കഴിയുന്ന രണ്ട് പേരുടെ നിർദ്ദേശം അനുസരിച്ചാണ് ആരിഫ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് […]

National

ജമ്മു കശ്മീരിലെ ഹിമപാതത്തിൽ ഒരാൾ മരിച്ചു

  • 1st February 2023
  • 0 Comments

ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ വൻ ഹിമപാതത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേർ കൂടി ഹിമപാതത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വിദൂരമായ പദ്ദർ പ്രദേശത്ത് ഹിമപാതമുണ്ടായി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭരണകൂടം ഹിമപാത മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.

National

മുപ്പത് വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് ജമ്മു കാശ്മീർ

  • 19th September 2022
  • 0 Comments

മുപ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജമ്മു കാശ്മീരിൽ തിയേറ്ററുകൾ തുറന്നു. ഇന്നലെയാണ് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രണ്ട് സിനിമ ഹാളുകൾ ഉദ്ഘാടനം ചെയ്തത്. പുൽവാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകൾ തുറന്നത്. ജമ്മു കാശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം അത്തരം തിയേറ്ററുകൾ നിർമ്മിക്കുമെന്നും, സിനിമ പ്രദർശനത്തിന് പുറമെ നൈപുണ്യ വികസന പരിപാടികളും, വിനോദ-വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നതിനായി അവ ഉപയോഗിക്കുമെന്നും ഉദ്ഘാടന വേളയിൽ മനോജ് സിൻഹ പറഞ്ഞു. “ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുൽവാമയിലും […]

National

മരിച്ച അച്ഛനെ കാണാൻ വീട്ടിലേക്ക് തിരിച്ച സൈനികൻ കാറപകടത്തിൽ കൊല്ലപ്പെട്ടു

  • 19th September 2022
  • 0 Comments

ശ്രീനഗർ: അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച സൈനികൻ കാറപകടത്തിൽ മരിച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാനാണ് ഞായറാഴ്ച കാർ അപകടത്തിൽ മരിച്ചത്. റോഡിൽ നിന്ന് നിയന്ത്രണംവിട്ട് സമീപത്തെ ആഴമുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കിഷ്ത്വാർ ജില്ലയിൽ നിയമിതനായ ജവാൻ മുഹമ്മദ് ജാൻ ദിവസങ്ങൾക്ക് മുമ്പ് പിതാവിന്റെ മരണത്തെത്തുടർന്ന് ഉധംപൂരിലെ കോറ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസർ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ജവാന്റെ വാഹനത്തിന്റെ നിയന്ത്രണം […]

Kerala News

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരു ഭീകരനെ വധിച്ചു, മൂന്ന് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്ക്

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ അനന്ത്‌നാഗില്‍ വെളളിയാഴ്ച വൈകി ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഹിസ്ബുള്‍ ഭീകരനെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നിസാര്‍ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്മീര്‍ മേഖലാ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47 തോക്കടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. വെടിവയ്പ്പില്‍ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ […]

National News

ജമ്മു കശ്മീരിലെ ഗോപാല്‍പുരയില്‍ സ്‌കൂള്‍ അധ്യാപികയെ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയിലെ കാശ്മീരി പണ്ഡിറ്റ് യുവതിയാണ് ഭീകരരുടെ ആക്രമണത്തില്‍ മരിച്ചത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട രജനി ഭല്ല (36) ആണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മെയ് മാസത്തില്‍ മാത്രം കശ്മീര്‍ താഴ്വരയില്‍ കൊല്ലപ്പെടുന്ന […]

error: Protected Content !!