National News

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു;മരണസംഖ്യ ഉയരാൻ സാധ്യത

  • 15th November 2023
  • 0 Comments

ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. മരണസംഖ്യ ഉയരാൻ സാധ്യത. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റി. കൂടുതൽ പേരെ മാറ്റാൻ ഹെലികോപ്റ്റർ […]

National News

ജമ്മു കശ്മീരിലെ ഭീകരാക്രമണം; രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ട്

  • 21st April 2023
  • 0 Comments

ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ഗ്രുപ്പുകളിലായി ഏഴു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ പാക് ദേശീയ വാദികളാണെന്നും സൂചനയുണ്ട്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളിൽ സജീവമായ ഭീകരരുടെ ഷാഹായത്തോടെ ആയിരുന്നു ആക്രമണം. പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ […]

National

ജമ്മു കശ്മീർ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത, രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കും

  • 22nd January 2023
  • 0 Comments

ദില്ലി: ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലൂടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കും. ഇന്നലെ രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനങ്ങൾ നടന്നത്. രാവിലെ അറ്റകുറ്റ പണിക്കായി എത്തിച്ച ഒരു കാറാണ് ആദ്യം പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്‌ഫോടനം നടന്നു. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം […]

National

ജമ്മുകാശ്മീരിൽ വീണ്ടും സ്‌ഫോടനം; ഒരു കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

  • 2nd January 2023
  • 0 Comments

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഡാംഗ്രി ഗ്രാമത്തിൽ ഇന്നും സ്‌ഫോടനം. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. അതേസമയം ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു. ഇന്നലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രദേശവാസിയാണ്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ‘ആദ്യത്തെ വെടിവയ്പ്പ് […]

National News

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ;അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിഞ്ഞേ പറ്റൂ

  • 17th November 2021
  • 0 Comments

പാക്കിസ്ഥാനെതിരെ യുഎൻ സുരക്ഷാസമിതി യോഗത്തിൽ തുറന്നടിച്ച് ഇന്ത്യ.പാക് അധിനിവേശ കാശ്‌മീരിൽ നിന്നടക്കം പാകിസ്ഥാൻ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പിഒകെയിലെ പാകിസ്താൻ്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താൻ്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു.‘ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സാധാരണ അയൽപക്ക സൗഹൃദം ആഗ്രഹിക്കുന്നു. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ […]

National News

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മഴവെള്ളപ്പാച്ചിലിൽ ഏഴ് മരണം

  • 28th July 2021
  • 0 Comments

ജമ്മു കശ്മീരിൽ മേഘവിസ്ഫോടന ദുരന്തം. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ്പേർ മരിച്ചു. 30 ലധികം പേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി. നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഒമ്പത് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി കരസേനയും പൊലീസും സ്ഥലത്തെത്തി. സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയ്ക്കാൻ നിർദ്ദേശം നൽകി. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ […]

National News

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി

  • 30th June 2021
  • 0 Comments

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെയും ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകളെ സുരക്ഷാസേന കണ്ടെത്തിയിരുന്നു. അതിനിടെ ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. ദാദല്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി. ഒരു ജവാന് പരിക്കേറ്റു. ആയുധധാരികളായ ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ […]

error: Protected Content !!