National Trending

ജമ്മു കശ്മീരില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍

മേഘ വിസ്‌ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരില്‍ 11 മരണം. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയില്‍ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. കാണാതായവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കി. റംബാനിലെ രാജ്ഗഡില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദുരന്തത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്‌നബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന […]

National

ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലേറെ പേര്‍ മരിച്ചു

ശ്രിനഗര്‍ : ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 35 ലധികം പേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു. കഴിഞ്ഞ ദിവസമാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ […]

National

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് […]

National

ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തി

  • 2nd November 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കശ്മീരിലെ ഷാംഗസ്-ലാര്‍നൂ മേഖലയിലെ ഹല്‍ക്കന്‍ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ വിദേശയിയുമാണ്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, ശ്രീനഗറിലെ ഖന്യാര്‍ മേഖലയിലും ഭീകരരുമായി സുരക്ഷാസേനയുടെ ഏറ്റുമുട്ടല്‍ തുടരുന്നു.

National

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

  • 28th October 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ ജോഗ്വാന്‍ മേഖലയില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയില്‍ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. തിങ്കളാഴ്ച രാവിലെ 7.30ന് ജോഗ്വാനിലെ ശിവാസ്സന്‍ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാല്‍ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് ഭീകരര്‍ 15-20 റൗണ്ട് വെടിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് […]

National

ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി; വ്യാപക തിരച്ചില്‍

  • 21st October 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ശ്രീനഗര്‍ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരര്‍ വെടിയുതിര്‍ത്തത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം പൊലീസും സുരക്ഷാ സേനയും […]

National

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും

  • 9th October 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. ഒമര്‍ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു. ഹരിയാനയില്‍ മൂന്നാം തവണയും വിജയിച്ച ബിജെപി ,നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് കുമാരി ഷെല്‍ജ ആവശ്യപ്പെട്ടു.

National

ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

  • 14th September 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭികരരെ വധിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവിലെ ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൈയില്‍നിന്നും തോക്കുകള്‍ ഉള്‍പ്പടെ കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. പിങ്ഗ്നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ […]

National

ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി ഇന്ന് പ്രഖ്യാപിക്കും

  • 16th August 2024
  • 0 Comments

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ജമ്മുകശ്മീരിന് പുറമെ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും അവസാനിക്കും. ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഈ വര്‍ഷം ഡിസംബറോടെ അവസാനിക്കും. ഇതോടൊപ്പം ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് തെരഞ്ഞെടുപ്പ് […]

National

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 16th July 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു […]

error: Protected Content !!