Trending

സ്വര്‍ണക്കടത്ത് കേസ് മൂന്നാം പ്രതി സന്ദീപ് നായർക്ക് ജാമ്യം

  • 22nd September 2020
  • 0 Comments

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ എൻ.ഐ.എ കേസ് ഉള്ളതിനാൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല.

Kerala Local

പന്തീരാംങ്കാവ് യു എ പി എ ചുമത്തിയ കേസിൽ അലനും താഹയ്ക്കും ജാമ്യം

  • 9th September 2020
  • 0 Comments

പന്തീരാംങ്കാവ് യു എ പി എ ചുമത്തിയ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച് എൻ ഐ എ കോടതി. പ്രത്യേക ഉപാധികളൊടെയാണ് ജാമ്യം അനുവദിച്ചു നൽകിയിരിക്കുന്നത്. അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊച്ചി എൻ ഐ എ കോടതി ഇന്ന് വിധി പറയുകയായിരുന്നു. എല്ലാ ശനിയാഴ്ചകളിലും ഉദ്യോഗസ്ഥർക്ക് മുന്പിലോ എത്തി ഒപ്പ് ഇടനാഴി ഹാജരാക്കണം. അടുത്ത ബന്ധുക്കളുടെ ആൾ ജാമ്യത്തിലാണ് ജാമ്യം നൽകിയിരിക്കുന്നത്. അറസ്റ്റ് ചെയത് 15 മാസത്തിനു ശേഷമാണ് ഇവരെ […]

Kerala

പാനൂർ പീഡനകേസ് പ്രതി ബിജെപി നേതാവ് പത്മരാജനു ജാമ്യം

  • 16th July 2020
  • 0 Comments

കണ്ണൂർ ; പാനൂരിലെ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജനു ജാമ്യം. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം കുറ്റപത്രം സമർപ്പിച്ചിരുന്നു. നിസാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് റിമാൻഡ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ […]

error: Protected Content !!