കെ.ടി ജലീലിന്റേത് സ്വർണക്കടത്ത് കേസിലെ ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള തന്ത്രം : പി കെ കുഞ്ഞാലിക്കുട്ടി
കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന നിലപാടിൽ ഉറച്ച് തന്നെയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഖുറാനില്‍ തൊട്ട് പറഞ്ഞാല്‍ രാജിവയ്‌ക്കാമെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്‌താവന സ്വർണക്കടത്ത് കേസിലെ ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ടുവന്നോ എന്നതാണ് പ്രശ്‌നമെന്നും മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ പ്രതികരിച്ചു.ഓരോ ദിവസവും പുതിയ മന്ത്രിമാരുടെ പേരുകള്‍ പുറത്തുവരുന്നു. എന്തൊക്കെയാണ് ഇവര്‍ നടത്തിയതെന്ന് കേരളത്തിലെ […]
