ജലീല്‍ നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി സ്വപ്ന സുരേഷ്
കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനല്‍ ഉപയോഗിച്ചായിരുന്നു ഈ അനധികൃത ഇടപാടുകളെന്നും സത്യവാങ്മൂലത്തിലുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമാണ് സ്വപ്ന സുരേഷ് തെളിവുകള്‍ സമര്‍പ്പിച്ചത്. യുഎഇ ഭരണാധികാരികളുമായി ബന്ധമുണ്ടാക്കാനായി കെ.ടി ജലീലില്‍ സമീപിച്ചിരുന്നതായി സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൊറോണ കാലത്തായിരുന്നു ഇത്തരത്തില്‍ ശ്രമം […]









