ജല ജീവൻ മിഷൻ ;തിരുവമ്പാടി മണ്ഡലം അവലോകനയോഗം നടന്നു
2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ജൽ ജീവൻ മിഷൻ പദ്ധതി. തിരുവമ്പാടി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ജല ജീവൻ മിഷൻ വഴി ശുദ്ധജലം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കൊടിയത്തൂർ,കാരശ്ശേരി, കൂടരഞ്ഞി,തിരുവമ്പാടി പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുക. കാരശ്ശേരി പഞ്ചായത്തിലെ എള്ളങ്ങൾ എന്ന സ്ഥലത്ത് 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് കൂളിമാട് വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്നും ശുദ്ധീകരിച്ച […]
