ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്
കോവിഡ് ബാധ ആശങ്കയായി രാജ്യത്ത് തുടരവേ ജയ്പുർ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് നേരത്തെ കോവിഡ് പോസിറ്റീവായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജയ്പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിൽ മൂന്നു സിംഹവും മൂന്നു കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ […]
