നൂറ് വയസ്സിന് മുകളിൽ പ്രായം വരുന്ന സ്ത്രീയുടെ കാലുകൾ അറുത്തുമാറ്റി പാദസര മോഷണം; വയോധിക ഗുരുതരാവസ്ഥയിൽ
ജയ്‌പൂർ: പാദസരം മോഷ്ടിക്കാൻ വയോധികയുടെ കാലുകൾ അറുത്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോഷണശ്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയ്പൂരിലെ ഗൽട്ട ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമുനാദേവി എന്ന സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറ് വയസ്സിന് മുകളിൽ പ്രായം വരുന്ന ജമുനാദേവിയുടെ കാലുകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. പാദസരങ്ങൾ കവർന്നെടുക്കാനായി കാലുകൾ മുറിച്ചു മാറ്റുകയായിരുന്നു. മാല കവർന്നെടുക്കാനുള്ള ശ്രമത്തിനിടയിൽ ജമുനാദേവിയുടെ കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മോഷ്ടാക്കളെ […]
